ആയിരം പെനാൽറ്റി കിക്കുകൾ പരിശീലിച്ചു, പക്ഷേ ലോകകപ്പിൽ ഒരു കിക്ക് പോലും ഗോളാക്കാനാകാതെ സ്പെയിൻ
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി 1,000 പെനാൽറ്റി കിക്കുകൾ പരിശീലിച്ചെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഒരു സ്പോട്ട് കിക്ക് പോലും ഗോളാക്കാനാകാതെ സ്പെയിൻ. പരിശീലകൻ ലൂയിസ് എൻറിക്കാണ് സ്പെയിൻ 1000 പെനാൽറ്റി കിക്കുകൾ പരിശീലിച്ച കാര്യം വെളിപ്പെടുത്തിയത്. ഖത്തറിലെ അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സ്പെയിൻ മൊറോക്കോയുമായി മത്സരിച്ചപ്പോൾ വാതുവെപ്പുകാരുടെ ഇഷ്ട ടീമായിരുന്നു. ക്വാർട്ടറിലേക്ക് ഉറപ്പായും മുന്നേറുമെന്ന് പ്രവചിക്കപ്പെട്ട സ്പെയിൻ പെനാൽറ്റി ഷൂട്ടൌട്ടിൽ ആഫ്രിക്കൻ ടീമിനോട് തോറ്റ് പുറത്താകുകയായിരുന്നു. സ്‌പെയിനിനെ […]



