ചരിത്രം രചിച്ച് ജെഫ് ബെസോസും സംഘവും; ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തി
ബഹിരാകാശയാത്ര നടത്തി തിരിച്ചെത്തി ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരന് മാര്‍ക്ക്, 82 കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവര്‍ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാര്‍ഥി എന്നിവരാണ് ചരിത്രം രചിച്ചത്. വെസ്റ്റ് ടെക്സാസിലെ മരുഭൂമിയില്‍നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. പിന്നെ 10 മിനിറ്റ് 21 സെക്കന്‍ഡില്‍ എല്ലാം […]