ഓസ്‌ട്രേലിയയിലെ കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ് പിഎസ്എല്‍വി റോക്കറ്റ് അവശിഷ്ടം.അവശിഷ്ടം അടിഞ്ഞതിനെ തുടർന്ന് ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാണിതെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ അജ്ഞാതവസ്തു എന്താണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി.ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആർ.ഒ.) വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം സ്‌റ്റേജിന്റെ ഭാഗമാണിതെന്നാണ് തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോക്കറ്റ് അവശിഷ്ടമുള്ളത്. തുടര്‍ നടപടികള്‍ക്കായി ഐ.എസ്.ആർ.ഒയുമായി സംസാരിച്ചുവരികയാണെന്നും എ.എസ്എ. […]

