അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടന്നേക്കും; സൂചന നല്‍കി ഗാംഗുലി
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ 13 ആം സീസണ്‍ കോവിഡ് കാരണം മാറ്റിവച്ചതിനിടയില്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കി ബിസിസിഐ. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്ഡഡീസ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സാധ്യതകളും തെളിയുകയാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ സമ്മതമറിയിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിന്റെ സാധ്യതകളെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെയാണ് ”ഐപിഎല്‍ റദ്ദാക്കില്ല. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. താരങ്ങള്‍, ആരാധകര്‍, ഫ്രാഞ്ചൈസികള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് […]
