സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; തിരക്കഥയും നിർമാണവും ഗാംഗുലി തന്നെ
കൊൽക്കത്ത: ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഗാംഗുലിയും ലവ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നരവർഷം മുമ്പ് ന്യൂസ് 18 ആണ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. പിന്നീട് ചിത്രം താൻ നിർമ്മിക്കുമെന്ന് ഗാംഗുലി പറയുകയും ചെയ്തിരുന്നു. ”കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനായി ഞാൻ മുംബൈയിലേക്ക് പോകുകയാണ്. ബയോപിക്കിന്റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ […]