News Technology

പുതിയ ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ

  • 16th July 2021
  • 0 Comments

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന‘ സൗണ്ട്മോജി’ കളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്. സൗണ്ട്മോജി ഉപയോഗിക്കാൻ ചാറ്റ് ബോക്സിലെ ഇമോജികൾ എടുത്ത് വലതുവശത്തെ സ്പീക്കറിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളായിരിക്കും .

error: Protected Content !!