വധഗൂഢാലോചന കേസ്;ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്‌ദ പരിശോധന ഇന്ന്
നടിയ ആക്രമിച്ച കേസ് അന്വേഷിച്ച കേസുമായി ബന്ധപ്പെട്ട് വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് പരിശോധന. രാവിലെ 11ന് സ്റ്റുഡിയോയിൽ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് നടത്തുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.കേസിൽ ഹൈക്കോടതി ഇന്നലെ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന […]
