International News

പെണ്‍ചിറകിലേറി; വനിത ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാന സര്‍വ്വീസ്, ചരിത്രം സൃഷ്ടിച്ച് സൗദി

പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ചരിത്രം സൃഷ്ടിച്ച് സൗദിയില്‍ വിമാന സര്‍വീസ്. ഫ്ളാഗ് കാരിയറായ സൗദിയുടെ ബജറ്റ് സബ്സിഡിയറിയായ ഫ്ളൈഡീല്‍ നടത്തുന്ന വിമാനത്തില്‍ തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദലേക്കുള്ള യാത്രയിലാണ് വനിതാ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചതെന്ന് ഫ്ളൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ഈ രീതിയിലുള്ള സൗദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി […]

International

കൊറോണ വൈറസ്; ഉംറ തീര്‍ത്താടനത്തിനായി പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

  • 27th February 2020
  • 0 Comments

ലോകമെമ്പാടും കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേര്‍പ്പെടുത്തി. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്‍മാരും ജി.സി.സി പൗരന്‍മാരും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും പ്രവേശിക്കുന്നതിനും വിലക്കുണ്ട്. […]

News

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ ബാധിച്ചതായി വിവരം

ലോകം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുന്നതിനിടയില്‍ സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്‌സിനെ പരിചരിച്ച നഴ്‌സുമാരാണു രോഗ ബാധിതരായത്.

International

സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

  • 28th September 2019
  • 0 Comments

സൗദി; 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമായത്. 28 മുതല്‍ വിസ അനുവദിക്കും. ഇതോടെ യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ പ്രത്യേകതകളും വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന്റെ ഭാഗമായി വിദേശ വനിതകളുടെ വസ്ത്രധാരണ […]

error: Protected Content !!