കര്‍ണാടകയിലെ സ്‌കൂള്‍ മതിലിലും പരിസരത്തും ‘സോറി’ എന്നെഴുതി അജ്ഞാതര്‍
ബംഗളുരുവിലെ സ്‌കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപത്തെ തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതര്‍. ബംഗളൂരുവിലെ സുന്‍കദകട്ടെ എന്ന സ്ഥലത്താണ് ദുരൂഹത നിറഞ്ഞ ഈ ഗ്രാഫ്റ്റി പ്രത്യേക്ഷപ്പെട്ടത്. ചുവന്ന നിറത്തിലാണ് ഗ്രാഫ്റ്റി എഴുതിയിരിക്കുന്നത്. വഴിയിലും മതിലിലുമായി ഏകദേശം നൂറോളം സോറിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണ് ഇതിന് പിന്നില്ലെന്ന് വ്യക്തമല്ല. സംഭവത്തില്‍ എന്തായാലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. രണ്ട് സ്ഥലങ്ങളില്‍ മാത്രം സോറി പാ, സോറി അമ്മ എന്നെഴുതിയിട്ടുണ്ട്. […]