കോഴിക്കോട് മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി;രോഗം കൂടിയിട്ടും യുവതിക്ക് ആശുപത്രി ചികിത്സ നല്‍കിയില്ല;ഇന്‍ക്വസ്റ്റ് ഇന്ന്
കോഴിക്കോട് നാദാപുരത്ത് മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനി നൂര്‍ജഹനാണ് മരിച്ചത്.ചികിത്സ നിഷേധിച്ചെന്നാരോപിച്ച് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാലിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . രോഗം കൂടിയിട്ടും യുവതിക്ക് ആശുപത്രി ചികിത്സ നല്‍കാതെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.കഴിഞ്ഞ ഒരുവര്‍ഷമായി യുവതിക്ക് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന അസുഖമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ജമാല്‍ അനുവദിച്ചിരുന്നില്ല. ജമാലിന്റെ എതിര്‍പ്പ് അവഗണിച്ച് […]
