യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ;സൂരജ് പാലാക്കാരനെതിരെ കേസ്
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ട്രൂ ടിവി യുട്യൂബ് ചാനൽ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു.യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി. സുകുമാറിനെതിരേയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. യുവതി എറണാകുളം സൗത്ത് പൊലീസിന് നൽകിയ പരാതിയിലാണ് കേസ്. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് […]
