വിവാഹവുമായി ബന്ധപ്പെട്ട തർക്കം; പിതാവ് മകനെ വെട്ടിക്കൊന്നു
വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. 65കാരനായ കേശവൻ ആണ് മകൻ ശിവമണി (30) യെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കേശവൻ ഭാര്യ പളനിയമ്മാളിനും(60) രണ്ട് പെൺമക്കളായ ശിവഗാമിയ്ക്കും സോണിയയ്ക്കും മകൻ ശിവമണിക്കും ഒപ്പമാണ് താമസം. പെൺമക്കൾ ഇരുവരും വിവാഹിതരാണ്. ശിവമണിയുടെ വിവാഹത്തെ ചൊല്ലിയാണ് കേശവനും ശിവമണിയും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന. വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷത്തിനിടെ കുടുംബത്തിന് വേണ്ടി അയച്ച […]
