മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ നടുറോഡിലിട്ട് തല്ലി മകൻ
തെലങ്കാനയിൽ മദ്യം വാങ്ങാൻ പണം നല്കാത്തതിനെത്തുടർന്ന് മകൻ അമ്മയെ ക്രൂരമായി മർദിച്ചു. സന്തോഷ് എന്ന മകൻ അമ്മ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും തള്ളുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നാഗർകുർണൂലിലെ ഒരു തെരുവിലാണ് സംഭവം നടന്നത്. പ ത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് തല നിലത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ആളുകൾ നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഭർത്താവ് നഷ്ടപ്പെട്ട പത്മമ്മ ഹോട്ടലിൽ പണിയെടുത്താണ് ജീവിക്കുന്നത്. മകൻ മദ്യപാനത്തിന് അടിമയാണെന്ന് പത്മമ്മ പറയുന്നു.
