Kerala News

പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ;മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ

  • 12th November 2023
  • 0 Comments

കോട്ടയം മീനടത്ത് അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയതാണ് ഇരുവരും. തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാർ തിരഞ്ഞത്. ഇതിനുപിന്നാലെയാണ് ഇരുവരേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Kerala News

വിവാദങ്ങത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നം; വി ശിവൻകുട്ടി

  • 29th April 2023
  • 0 Comments

മാമുക്കോയയുടെ മരണാനന്തര ചടങ്ങിൽ മലയാള സിനിമാ താരങ്ങൾ പങ്കെടുത്തില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി വി ശിവൻ കുട്ടി. വിവാദത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നമാണെന്ന് മന്ത്രി പറഞ്ഞു. ആരൊക്കെ ചടങ്ങിന് വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മരണം ഉണ്ടാവുമ്പോൾ വരണമോ എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണെന്നും മാമുക്കോയ തികഞ്ഞ മതേതര വാദിയായ നടനാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. താരങ്ങൾ വരാത്തതിൽ പരാതി ഇല്ലെന്നായിരുന്നു മാമുക്കോയയുടെ മക്കൾ പ്രതികരിച്ചത്. വിദേശത്തുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ച് […]

Kerala News

ആരും വരാത്തതിൽ പരാതിയില്ല; എല്ലാവരുടെയും സാഹചര്യങ്ങൾ മനസിലാക്കുന്നു; മാമുക്കോയയുടെ മകൻ

  • 28th April 2023
  • 0 Comments

അന്തരിച്ച നടൻ മാമുകോയക്ക് മലയാള സിനിമ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. സംസ്കാര ചടങ്ങിൽ സിനിമപ്രവർത്തകർ പിതാവിനെ കാണാനെത്താത്തതിൽ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകൻ പറഞ്ഞു. വിദേശത്തുള്ള മോഹൻലാലും മമ്മുട്ടിയും വിളിച്ച് വരാൻ കഴിയാത്തതിന്റെ സാഹചര്യം അറിയിച്ചിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നിസാർ പ്രതികരിച്ചു .മാമുക്കോയയുടെ മരണ സമയത്തെ മലയാള സിനിമയിലെ സഹപ്രവർത്തകരുടെ അസാന്നിധ്യം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണിടയാക്കിയത്. ‘ആരും വരാത്തതിൽ എനിക്ക് പരാതിയില്ല. ആരും […]

National News

മാന നഷ്ട കേസ്;ഉദ്ധവ് താക്കറെയ്ക്കും മകനുമെതിരെ ഡൽഹി ഹൈക്കോടതിയുടെ സമൻസ്

  • 28th March 2023
  • 0 Comments

മാന നഷ്ട കേസിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കും ഡൽഹി ഹൈക്കോടതിയുടെ സമൻസ്. ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗം എംപി രാഹുൽ രമേഷ് ഷെവാലെ നൽകിയ ഹർജിയിലാണ് നടപടി. ശിവസേന നേതാവ് സഞ്ജയ് റാവുത്തിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസിൽ ഏപ്രിൽ 17ന് കോടതി വാദം കേൾക്കും. ഷിൻഡെ വിഭാഗം നേതാവ് രാഹുൽ രമേഷ് ഷെവാലെയെ വിമർശിച്ചുകൊണ്ട് ശിവസേനയുടെ(ഉദ്ധവ് താക്കറെ) മുഖപത്രമായ ‘സാമ്‌ന’യിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ […]

Kerala News

മകനെതിരായ മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം;നിയമനം എല്ലാ നടപടിക്രമങ്ങളും പാലിച്ച്,ആരോപണങ്ങള്‍ തള്ളി കെ സുരേന്ദ്രന്‍

  • 2nd September 2022
  • 0 Comments

കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്നരോപണത്തിന് മറുപടിയുമായി കെ സുരേന്ദ്രൻ.മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ആ സ്ഥാപനവും ജോലികിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ല. പത്രത്തില്‍ കണ്ട നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ചതെന്നും സുരേന്ദ്രന്‍ […]

Kerala News

വീട് വിറ്റതിന്റെ ബാക്കി തുക കൊടുക്കാത്തത് പകയായി, അമ്മയെ ഗ്യാസ്‌കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, മകന്‍ ലഹരിക്ക് അടിമ

  • 27th August 2022
  • 0 Comments

അമ്മയെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടാതെ, പ്രതിയായ വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ അതിയാരന്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയാണ് (55) കൊല്ലപ്പെട്ടത്. ഒരുമാസം മുമ്പാണ് ഇവര്‍ കൊള്ളിക്കുന്നില്‍ വാടകയ്ക്ക് […]

Kerala News

അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുവന്നു; ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

  • 14th August 2022
  • 0 Comments

മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1ന് പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും […]

Kerala News

ഏഴു വയസുകാരനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ, മാനസികാസ്വാസ്ഥ്യമുള്ളതായി സൂചന

  • 24th July 2022
  • 0 Comments

ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് കൊല്ലപ്പെട്ടത്. അത്തോളി സ്വദേശിനി ജുമൈലയാണ് മകന്‍ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ കുഞ്ഞ് ചെറുതായതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയില്‍ ശ്വാസം […]

Kerala News

മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദനം, വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകര്‍ത്തു, പ്രതി പിടിയില്‍

കണ്ണൂര്‍ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗള നഗര്‍ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാര്‍ട്ടിന്റെ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് […]

Kerala News

വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം;മുറ്റത്ത് വലിച്ചിഴച്ചു, മുഖത്ത് അടിച്ചു, നിലത്തിട്ട് ചവിട്ടി

  • 11th April 2022
  • 0 Comments

കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. ഇവരെ പിടിക്കാനായെത്തിയ സഹോദരനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഇന്നലെ ഉച്ചയോടെയാണ് ക്രൂരമര്‍ദ്ദനം അരങ്ങേറിയത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദ്ദനം.ഇയാള്‍ മാതാവിനെ പല തവണ നിലത്തിട്ട് ചവിട്ടുന്നതും പണം ചോദിച്ച് അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.വീഡിയോ പുറത്ത് വന്നതോടെ […]

error: Protected Content !!