Local News

കുന്ദമംഗലത്ത് ഒന്നാം തിയ്യതി മുതൽ കുടിവെള്ള വിതരണം നടത്തും : ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം : കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ ജനതയ്ക്ക് ആശ്വാസ നടപടിയുമായി ഗ്രാമ പഞ്ചായത്ത്. അടുത്ത മാസം ഒന്നാം തിയ്യതി മുതൽ മുഴുവൻ വാർഡുകളിലും കുടി വെള്ളമെത്തിക്കും. അതിനായി രണ്ടു ലോറികൾ സജ്ജമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കുടിവെള്ള വാഹനങ്ങൾക്കായുള്ള ടെൻഡർ. എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞെന്നും ഫലപ്രദമായി വെള്ളം എത്തിച്ചു നല്കാൻ കഴിയുമെന്നും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു. നേരത്തെ കുന്ദമംഗലം […]

Kerala

സുനാമിബാധിതര്‍ക്കുള്ള പട്ടയം നല്‍കും; നടപടികള്‍ അന്തിമ ഘട്ടത്തില്‍

കോഴിക്കോട് : പട്ടയമോ രേഖകളോ ഇല്ലാതെ ജീവിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. ജില്ലയില്‍ ആകെ 211 വീടുകളാണ് സുനാമി ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍ വില്ലേജില്‍ 53 വീടുകള്‍ക്കും, കൊയിലാണ്ടി താലൂക്കിലെ തിക്കോടി വില്ലേജില്‍ 20, ചേമഞ്ചേരി വില്ലേജില്‍ […]

error: Protected Content !!