ഇന്ത്യയിലെ ആദ്യ സോളോഗമി വിവാഹം നടന്നു, ചടങ്ങുകള്‍ ഒറ്റയ്ക്ക് നിര്‍വഹിച്ച് പെണ്‍കുട്ടി
ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു. ഗുജറാത്തിലെ വഡോദരയില്‍ ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകള്‍. വിവാഹച്ചിത്രങ്ങള്‍ ക്ഷമ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് രംഗത്ത് വന്നതോടെ വീട്ടില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകള്‍ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിന്‍മാറി. […]