Local News

സോളിഡാരിറ്റി ഫുട്ബോൾ; പാലാഴി ജേതാക്കൾ

  • 21st March 2022
  • 0 Comments

സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ഏരിയ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ചെറുവറ്റ കാലിക്കറ്റ് അരീനഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് സലീം വെള്ളിപറമ്പ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് സലാഹുദ്ദീൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ഫൈനലിൽ മൂഴിക്കലിനെ തോൽപ്പിച്ച് പാലാഴി ടീം ജേതാക്കളായി. വിജയികൾക്ക് സോളിഡാരിറ്റി കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ.പി.സലാം, ജനറൽ സെക്രട്ടറി കെ.അഷ്കർ അലി എന്നിവർ ട്രോഫി കൈമാറി. ദിൽഷാദ് ബാബു ചെറുവറ്റ, റിഷാദ് പാലാഴി, പി.കെ […]

Local News

സോളിഡാരിറ്റി കുന്നമംഗലം ഏരിയക്ക് പുതിയ ഭാരവാഹികൾ

  • 26th February 2021
  • 0 Comments

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കുന്നമംഗലം ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി നസീഫ് തിരുവമ്പാടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. എൻ. ദാനിഷ് (പ്രസിഡന്റ്), ഇൻസാഫ് പതിമംഗലം (വൈസ് പ്രസിഡന്റ്), സിറാജുൽ ഹഖ് (സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികൾ ആയി തെരെഞ്ഞെടുത്തു. സിറാജുദ്ദീൻ ഇബ്നു ഹംസ, കെ.എം. ആസിഫ്, ഇ.പി. ഉമർ, ഹാരിസ് നരിക്കുനി, അനസ് ആരാമ്പ്രം തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡന്റ് ഇ.പി. ലിയഖത്ത് അലി സമാപന പ്രഭാഷണം നിർവഹിച്ചു.

error: Protected Content !!