സോളാർ കേസ്; ഹൈക്കോടതിയിൽ ഗണേഷ് കുമാറിന് തിരിച്ചടി
സോളാർ കേസിൽ പരാതിക്കാരിയയുടെ കത്ത് തിരുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തനാപുരം എം.എൽ.എയുമായ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി.കൊട്ടാരക്കര കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിസ്താരം തുടരാമെന്നും ആരോപണ വിധേയൻ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. നേരിട്ട് ഹാജരാകുന്നത് തടയണമെന്ന ഹർജിയും ഇതോടൊപ്പം തള്ളി.സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹർജിയിലെ ആരോപണം. 2018ലായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ […]