സോളാര്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സോളാര്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ വര്‍ധിപ്പിച്ചു. ഇനി യൂണിറ്റിന് 3.25 രൂപ ലഭിക്കും. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെ നല്‍കിയ വൈദ്യുതിക്കാണ് നിരക്ക് ബാധകം. ഇത് നേരത്തെ രണ്ട് രൂപ 69 പൈസയായിരുന്നു. സോളാര്‍ സ്ഥാപിച്ചവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നിരക്ക് വര്‍ധന. തങ്ങള്‍ക്ക് ലഭിക്കുന്ന തുക വളരെ കുറവാണെന്ന് സോളാര്‍ ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് പുതിയ […]