News

പാലോറമലയിലടക്കം മണ്ണിടിച്ചിലിന്റെ കാരണം സോയില്‍ പൈപ്പിങ്ങിന് സമാനമായ പ്രതിഭാസം

കോഴിക്കോട്: മടവൂര്‍ കിഴക്കോത്ത് പഞ്ചായത്തിലെ പാലോറമലയില്‍ സംഭവിച്ചതടക്കം കനത്ത മഴയില്‍ ജില്ലയുടെ മൂന്നിടത്തുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം സോയില്‍ പൈപ്പിങ്ങിന് സമാനമായ പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം. പാലോറമലയെക്കൂടാതെ കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍ മല, കായണ്ണയിലെ കല്ലാനിമല എന്നിവിടങ്ങളിലായിരുന്നു മണ്ണിടിഞ്ഞത്. ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിന്റെ ഘടനാമാറ്റത്തെക്കുറിച്ച് പഠിച്ച വിദഗ്ധ സംഘം കലക്ടര്‍ സാംബശിവ റാവുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിഗമനം. ഭൂമിക്കടിയില്‍ നിന്ന് മണ്ണും ചെളിയും വെള്ളവും ഒലിച്ചിറങ്ങുന്നതിന് സമാനമായ സ്ഥിതിയാണ് ‘സോയില്‍ പൈപ്പിങ്’. ജലവിഭവ വികസന വിനിയോഗ കേന്ദ്രം സീനിയര്‍ […]

News

സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​പ​ക​ട​ക​ര​മെ​ന്ന് വി​ദ​ഗ്ധ​ർ

മു​ക്കം:കാ​ര​ശേരി തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ന്‍​മ​ല​യി​ല്‍ സോ​യി​ല്‍ പൈ​പ്പിം​ഗ് ക​ളക്ട​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണ് സം​ര​ക്ഷ​ണം, ജി​യോ​ള​ജി വ​കു​പ്പ്,സി​ഡ​ബ്ല്യുയു ആ​ര്‍ഡി എം തു​ട​ങ്ങിയ വി​ഭാ​ഗ​ങ്ങ​ളാ​ണ് സോ​യി​ല്‍ പൈ​പ്പിം​ഗി​നെ കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ​ത്. സോ​യി​ല്‍ പൈ​പ്പിം​ഗ് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ്സം​ര​ക്ഷ​ണ​വി​ഭാ​ഗം ജി​ല്ലാ ഓ​ഫീ​സ​ര്‍ ആ​യി​ഷ, ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ത​കു​മാ​രി, സി ​ഡ​ബ്ല്യുയുആ​ര്‍ഡിഎം ശാ​സ്ത്ര​ഞ്ജ​ന്‍ വി.​പി. ദി​നേ​ശ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത് . കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ണ്ണും മ​ണ​ലും ചെ​ളി​യും ശേ​ഖ​രി​ച്ചു. 12 കു​ടും​ബ​ങ്ങ​ളെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

error: Protected Content !!