Entertainment News

‘നിക് ജോനാസിന്റെ ഭാര്യ’;മാധ്യമ വിശേഷണത്തിനെതിരെ പ്രതികരിച്ച് പ്രിയങ്ക

  • 17th December 2021
  • 0 Comments

ഭർത്താവിന്‍റെ വിലാസത്തോടെ തന്നെ വിശേഷിപ്പിച്ച മാധ്യമത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് പ്രിയങ്ക പോസ്റ്റ് പങ്കുവച്ചത്. സ്വന്തം മേഖലയിൽ ഇത്രയും പ്രശസ്തി നേടിയ തന്നെ ‘നിക് ജോനാസിന്‍റെ ഭാര്യ’ എന്ന് വിശേഷിപ്പിച്ച മാധ്യമത്തിനെതിരെയാണ് താരത്തിന്‍റെ ഈ പോസ്റ്റ്. വാർത്തയുടെ സ്ക്രീൻഷോട്ട് ഉള്‍പ്പടെ പങ്കുവച്ചാണ് ശക്തമായ വരികളിലൂടെ പ്രിയങ്ക പ്രതികരിച്ചത്. എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസിയായി പ്രൊമോട്ട് ചെയ്യുമ്പോഴും ഇപ്പോഴും ഒരാളുടെ ഭാര്യ എന്ന പേരിൽ പരാമർശിക്കുന്നത് വളരെ രസകരമായി തോന്നുന്നു- എന്നാണ് […]

information News

സിങ്ക പെണ്ണിന് കൈ അടിച്ച് സോഷ്യൽ മീഡിയ;ബോധം നഷ്ടപ്പെട്ട് തളര്‍ന്നുവീണ 28കാരനെ തോളത്തെടുത്ത് രാജേശ്വരി

  • 11th November 2021
  • 0 Comments

ഇൻസ്പെക്ടർ രാജേശ്വരിയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. വെള്ളപ്പൊക്ക കെടുതി നേരിടുന്ന ചെന്നൈയില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് രാജേശ്വരി. യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി ഇന്‍സ്‌പെക്ടര്‍ നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.ഉദയ്കുമാർ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത് ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം […]

National News

1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ; രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ൽ ;കങ്കണ

  • 11th November 2021
  • 0 Comments

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. 1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്- കങ്കണ പറഞ്ഞു. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. By calling freedom of 1947 as […]

Kerala News

പെൺകുട്ടികൾക്ക് അവരുടേതായ മനസുണ്ട് അതനുസരിച്ച് അവര്‍ക്ക് തന്‍റേതായ തീരുമാനങ്ങളുമുണ്ടാകും; പാലാ കൊലപാതകത്തിൽ റിമ കല്ലിങ്കല്‍

  • 3rd October 2021
  • 0 Comments

പാലാ സെന്‍റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിനിമാ നടി റിമ കല്ലിങ്കല്‍ . പെൺകുട്ടികൾക്ക് അവരുടേതായ മനസുണ്ടെന്നും അതനുസരിച്ച് അവര്‍ക്ക് തന്‍റേതായ തീരുമാനങ്ങളുണ്ടാകുമെന്നും റിമാ കല്ലിങ്കല്‍ പ്രതികരിച്ചു. . . പെണ്‍കുട്ടികള്‍ തങ്ങളോട് യാതൊന്നും കടപ്പെട്ടിട്ടില്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും റിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. “എല്ലാ മനുഷ്യരേയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ് പെണ്‍കുട്ടികള്‍ക്കുമുണ്ട്. ശരിയാണ്, അവള്‍ മുന്‍പ് നിങ്ങളെ സ്നേഹിച്ചിരിക്കാം, ഇപ്പോള്‍ സ്നേഹിക്കുന്നില്ലായിരിക്കും. ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ ഒരു […]

National News

സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റ്; 14 പേരെ അറസ്റ്റ് ചെയ്‌ത്‌ അസം പൊലീസ്

  • 21st August 2021
  • 0 Comments

സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റ്. 14 പേരെ അറസ്റ്റ് ചെയ്‌ത്‌ അസം പോലീസ്. നിയമവിരുദ്ധ പ്രവർത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആർ.പി.സി എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ‘താലിബാൻ പ്രവർത്തനങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു’- സ്പെഷ്യൽ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു താലിബാനെ […]

National News

സോഷ്യല്‍മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

  • 25th February 2021
  • 0 Comments

സോഷ്യല്‍മീഡിയ, ഒടിടി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍മീഡിയയില്‍ വ്യക്തികളുടെ പരാതികള്‍ക്ക് പരിഹാരം കാണണം. സ്ത്രീകള്‍ക്ക് എതിരായ അധിക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന്് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.സോഷ്യല്‍മീഡിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ”സമൂഹ മാധ്യമങ്ങൾക്ക്​ ഇന്ത്യയിൽ വ്യവസായം നടത്തുന്നത്​ സ്വാഗതാർഹമാണ്​. എന്നാൽ, സംസ്​കാര സമ്പന്നമെന്ന്​ വിളിക്കാനാവാത്ത ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്​. ഇത്തരം പരാതികൾ ഏറെയായി എത്തുന്നു​. ഇനി മുതൽ സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്കായി […]

Kerala

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ; ഇനി ഉടന്‍ നടപടി

  • 21st October 2020
  • 0 Comments

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനായി 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത് 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.ഇത് സംബന്ധിച്ച് പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ് നിയമ ഭേദഗതി വരുത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തികയോ അധിക്ഷേപിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ ശക്തമായ വകുപ്പില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. […]

Kerala

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റി്ല്‍. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേര്‍ വിദേശത്തുള്ളവരാണ്. 26 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. അസഭ്യ സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകളും സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനു വേണ്ടി അന്വേഷണം നടക്കുകയാണ്. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് […]

Kerala News

സദസിനെ ഞെട്ടിച്ച്‌ പാട്ട്; സര്‍ക്കിള്‍ ഇന്‍സ്പെക്ടർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

മേല്‍പ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം’ എന്ന ശ്ലോകമാണ് ഇടുക്കി രാജക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ഹണി പാടിയത്. രാജക്കാട് എന്‍ .ആര്‍ സിറ്റി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യൂണിഫോമില്‍ പാട്ട് പാടി മികവ് തെളിയിച്ചത്. യൂണിഫോമില്‍ പാട്ട് പാടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീഡിയോ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനായ രതീഷ് ചന്ദ്രനാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാലോട് കുറുപുഴ സ്വദേശിയും പ്രശസ്ത […]

Kerala National

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍: എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഞങ്ങള്‍ക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകള്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

error: Protected Content !!