അദ്ധ്യാപികമാരെ ആക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ,യുവജന കമ്മീഷൻ സൈബർ ക്രൈം പോലീസും കേസെടുത്തു
തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ കൈറ്റ് സംഘടിപ്പിച്ച പഠന ക്ലാസ്സിനായി എത്തിയ അദ്ധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷനും സൈബർ ക്രൈം പോലീസും കേസ് രെജിസ്റ്റർ ചെയ്തു. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സാക്ഷരതയ്ക്കും സംസാകാരിക നിലവാരത്തിനും മുന്നിൽ നിൽക്കുന്ന കേരളത്തിന്ചേർന്ന പണിയല്ല ഇതെന്ന് ഷാഹിദ കമാൽ പറഞ്ഞു. അതോടൊപ്പം യുവജന കമ്മീഷനും സ്വമേധയ കേസെടുത്തു. കേസിലെ മുന്നോട്ടുള്ള നടപടികൾ ഒരാഴച്ചക്കകം […]