Kerala News

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്;ആശങ്കയിലായി യാത്രക്കാർ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം

  • 28th July 2022
  • 0 Comments

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ട് ആശങ്കയിലായി യാത്രക്കാർ.ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് എസ്.5 സ്ലീപ്പര്‍കോച്ചിലെ ബെര്‍ത്തുകള്‍ക്കിടയിൽ പാമ്പിനെ കണ്ടത്‌.യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് മറ്റ് ചില യാത്രക്കാര്‍ ബഹളം വെച്ചതോടെ പിടിവിട്ടു.ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ റെയല്‍വേ കണ്‍ട്രോള്‍ ബോര്‍ഡില്‍ വിവരം അറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം. രാത്രി 10.15-ന് കോഴിക്കോട്ടെത്തിയ തീവണ്ടിയില്‍ പരിശോധന നടത്തി കണ്ടെത്തിയെങ്കിലും ആളുകള്‍ ബഹളം വെച്ചതോടെ പാമ്പ് വീണ്ടും തെന്നിമാറി ഇഴഞ്ഞ് നീങ്ങി. യാത്രക്കാരെ ഇറക്കി […]

Kerala News

സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി;സംഭവം ക്ലാസ് മുറിയില്‍ വെച്ച്

  • 25th July 2022
  • 0 Comments

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി.ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.രാവിലെ ഒമ്പതരയോടെ ക്ലാസിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കുട്ടി അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയത്. പാമ്പ് ചുറ്റിയതോടെ കുട്ടി കാൽ കുടഞ്ഞു. ഇതോടെ തെറിച്ചുവീണ പാമ്പ് സമീപത്ത് അലമാരയ്ക്കകത്ത് കയറി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അധ്യാപകർ പാമ്പിനെ പിടികൂടി തല്ലിക്കൊന്നുപാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ കുട്ടിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ […]

Kerala News

നാട്ടുകാരുടെ പിടിയിലായത് ഭീമന്‍ പെരുമ്പാമ്പ്; 12 അടി നീളവും, 15 കിലോ ഭാരവും

  • 24th July 2022
  • 0 Comments

തിരുവനന്തപുരം കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയില്‍ നിന്ന് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാര്‍ ചേര്‍ന്ന് പന്ത്രണ്ട് അടി നീളമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ശേഷമാണ് സംഭവം. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ വീടുകളില്‍ നിന്ന് കോഴികളെ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. […]

Local News

ലിഫ്റ്റ് അടിച്ചത് പോലീസുകാരനൊപ്പം;പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയതറിയാതെ ബൈക്കോടിച്ചത് 15കി.മീ

  • 13th July 2022
  • 0 Comments

പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയതറിയാതെ ബൈക്കില്‍ 15 കിലോമീറ്റര്‍ യാത്ര ചെയ്ത് പോലീസുകാരൻ. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം.ഷിനോജാണ്‌ പാമ്പ് ബൈക്കില്‍ കയറിക്കൂടിയതറിയാതെ കിലോമീറ്ററുകളോളം ബൈക്കോടിച്ചത്.മാവൂര്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ ദൂരമാണ് ഓമശ്ശേരിയിലെ ഷിനോജിന്‍റെ വീട്ടിലേക്ക് ഉള്ളത്. വീട്ടിൽ എത്തി കുളി കഴിഞ്ഞ്, വസ്ത്രങ്ങളൊക്കെ അലക്കിയ ശേഷം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് അരികിൽ ഷിനോജ് എത്തി. എന്തോ ഒന്ന് ബൈക്കിന് മുകളിൽ അനങ്ങുന്നതായി തോന്നി അടുത്തെത്തി നോക്കിയപ്പോഴാണ് പാമ്പിനെ […]

Local News

കുന്ദമംഗലത്തെ കടയില്‍ നിന്ന് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി

കുന്ദമംഗലത്ത് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി. കുന്ദമംഗലം മുക്കം റോഡിലെ സീതിയുടെ മസാലക്കടയില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഫോറസ്റ്റ് ക്യാച്ചറായ കളന്‍തോട് കബീറാണ് മൂര്‍ക്കന്‍പാമ്പിനെ പിടികൂടിയത്. നിരവധി സ്ഥലങ്ങളില്‍ പാമ്പിനെ പിടികൂടാനും അപകടത്തില്‍ പെടുന്ന മൃഗങ്ങളെ രക്ഷിക്കാനും കബീര്‍ എത്താറുണ്ട്.

Kerala News

കടിയേറ്റിട്ടും പിടിത്തം വിട്ടില്ല,കൊല്ലത്ത് പാമ്പു പിടിത്തക്കാരനെ മൂര്‍ഖന്‍ കടിച്ചു,കുത്തിവച്ചത് 10 ആന്റിവെനം

  • 13th April 2022
  • 0 Comments

കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു.തട്ടാമല സന്തോഷിനാണ് കടിയേറ്റത്.കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. തുടര്‍ന്ന് പാമ്പിനെ […]

Entertainment News

പാമ്പ് കടിച്ചത് മൂന്നുതവണ;ആറ് മണിക്കൂർ ആശുപത്രിയിൽ ആരോഗ്യനില തൃപ്തികരം ;സൽമാൻ ഖാൻ

  • 27th December 2021
  • 0 Comments

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പന്‍വേലിനടുത്തെ ഫാം ഹൗസിൽ നിന്നും പാമ്പുകടിയേറ്റത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.പിറന്നാൾ ആഘോഷത്തിനായി എത്തിയ താരത്തിന് ഡിസംബര്‍ 25ന് രാത്രിയിലാണ് പാമ്പുകടിയേറ്റത്.ഉടൻ തന്നെ താരത്തെ മുംബൈയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് താരത്തെ കടിച്ചതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആറുമണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് സൽമാൻ ഖാനെ ഡിസ്ചാര്‍ജ് ചെയ്തത്.അതേസമയം പാമ്പ് തന്നെ മൂന്നുതവണ കടിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് നല്‍കിയ പ്രതികരണത്തില്‍ സല്‍മാന്‍ പറഞ്ഞു . ‘ ഫാം ഹൗസിലേക്ക് പാമ്പുവന്നപ്പോള്‍ ഒരു […]

Local News

കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ പാമ്പിനെ കീഴ്പ്പെടുത്തി കബീർ

കുന്ദമംഗലം പിലാശേരി കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ പാമ്പിനെ കീഴ്പ്പെടുത്തി കബീർ. ഇന്നലെ രാത്രിയോടെ യാണ് കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ മല പാമ്പിനെ കബീർ പി പി ഇ കിറ്റ് ധരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തി പാമ്പിനെ പിടികൂടുകയും കാട്ടിലേക്ക് വിട്ടയകുകയും ചെയ്തത്.വീട്ടിലെ രണ്ട് പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു.ഇന്നലെ രാത്രി 8.30 ഓടു കൂടിയ ശക്തമായ മഴയിൽ ആണ് സംഭവം നടക്കുന്നത്.24 മണിക്കൂറും സന്നദ്ധ സേവനം ആയി നടക്കുന്ന കബീർ കള്ളംതോട് താമരശ്ശേരി ഫോറസ്റ്റിൻ്റെ […]

News

സംസ്ഥാനത്ത് പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ

  • 16th June 2020
  • 0 Comments

തിരുവനന്തപുരം: ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിച്ച സാഹചര്യത്തിൽ പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഇനി ലൈസെൻസ് ഇല്ലാതെ പാമ്പിനെ പിടിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പാണ് ചുമത്തുക. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. 12 തവണയാണ് മരണപ്പെട്ട സക്കീറിനെ പാമ്പ് കടിച്ചത്. പാമ്പു പിടുത്തക്കാരനായ വാവ സുരേഷിനെയും നിരവധി തവണ പാമ്പ് കടിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഇനി പാമ്പു പിടുത്തം പാടില്ല. ഒപ്പം […]

Local

പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

താമരശ്ശേരിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 10 മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, നീര്‍ക്കോലി, ചേര എന്നിവയടക്കം 14 ഇഴ ജന്തുക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പ്രദര്‍ശനം നടത്തിയ മലപ്പുറം സ്വദേശി ഷെഫീഖും സഹായിയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് പാമ്പുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിടികൂടിയ പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

error: Protected Content !!