Local

അംഗൻവാടിയിൽ നിന്ന് ഹെൽപ്പർക്ക് പാമ്പുകടിയേറ്റു

  • 6th October 2023
  • 0 Comments

ചാത്തമംഗലം: ഏരിമല അംഗൻവാടിയിൽ നിന്ന് ഹെൽപ്പർക്ക്‌ പാമ്പുകടിയേറ്റു. പരതപ്പൊയിൽ സ്വദേശി സുശീലക്കാണ് ഇന്നലെ രാവിലെ അംഗൻവാടിയിലെ അടുക്കളയിൽ നിന്ന് പാമ്പുകടിയേറ്റത്. അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കവേ മുഖത്തേക്ക് ചാടുകയായിരുന്നു.മുഖത്താണ് സാരമല്ലാത്ത കടിയേറ്റത്. കുട്ടികളാരും ആ സമയത്ത് എത്തിയിരുന്നില്ല.ഉടനെ അയൽവാസികളായ നാട്ടുകാർ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. പാമ്പുപിടുത്തക്കാരനെ വരുത്തിച്ച് പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

Kerala News

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; കൂട്ടിരിക്കാനെത്തിയ സ്ത്രീക്ക് കടിയേറ്റു

  • 17th June 2023
  • 0 Comments

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ് . വാർഡിൽ വെച്ച് രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീക്ക്കടിയേറ്റു. കടിയേറ്റ ചെമ്പേരി സ്വദേശിനി ലതയെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ […]

National News

അയൽവാസിയുടെ വീട്ടിൽനിന്ന് പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം;ഒടുവിൽ പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

  • 22nd August 2022
  • 0 Comments

അയൽവാസിയുടെ വീട്ടിൽനിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു.ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.പാമ്പ് പിടുത്തത്തിൽ പ്രസിദ്ധനായ ദേവേന്ദ്ര മിശ്ര എന്നയാളെയാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിന്റെ കടിയേറ്റ് മരിച്ചത്.അയൽവാസിയായ രവീന്ദ്ര കുമാർ എന്നയാളുടെ വീട്ടിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര മിശ്ര പിടികൂടിയത്. പിടിച്ച പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദേശവാസികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ശേഷം ഇയാൾ കഴുത്തിൽ ചുറ്റിയ പാമ്പുമായി ഗ്രാമം ചുറ്റിനടന്നു. രണ്ട് മണിക്കൂറോളം പാമ്പിനെയും […]

Kerala News

മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം

  • 15th June 2022
  • 0 Comments

തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. ഇന്നലെയാണ് സംഭവം നടന്നത്. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ സുഷ്വികയും സഹോദരങ്ങളായ ഷിജോയും (12), സുജിലിന്‍ജോയും (ഒന്‍പത്) സമീപമുള്ള റബര്‍ തോട്ടത്തിലേയ്ക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം […]

Kerala News

വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്പുകടിയേറ്റു, ആരോഗ്യനില തൃപ്തികരം

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ വളപ്പില്‍ നിന്ന് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലാണ് സംഭവം. കുമരനെല്ലൂര്‍ സ്വദേശി അദേശിനാണ്(10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കെട്ടിടം പൊളിച്ചു പണിയുന്നതിനാല്‍ ഇവിടുത്തെ നൂറോളം വിദ്യാര്‍ഥികളെ സമീപത്തെ ഗേള്‍സ് എല്‍പി സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. രാവിലെ 9.45ന് സ്‌കൂള്‍ വളപ്പിലേക്കു ബസില്‍ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികള്‍ പറഞ്ഞു. സ്‌കൂള്‍ […]

error: Protected Content !!