ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പുകടിയേറ്റു
പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. മകളുമായി ആശുപത്രിയിലെത്തി പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.