ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഫൈസൽ നിലവിൽ ഒളിവിലാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. യു.എ.ഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്ന് തെളിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ പരാമർശിക്കുന്ന പ്രതി താനല്ലായെന്ന് വാദം ഉയർത്തി മുഖ്യധാരാ മാധ്യമങ്ങൾ വഴി ഇയാൾ രംഗത്ത് വന്നിരുന്നു. ഫൈസലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ്ബുക്കുകളും […]
