News

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പാതിവഴിയിൽ മാറ്റിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം: അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

  • 30th July 2020
  • 0 Comments

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.അദ്ദേഹത്തിന്റെ മുഖ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം. സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ്. കേസന്വേഷത്തെ വഴി തിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വാധീനം ഉണ്ടായി എന്ന ആരോപണം വരുന്നു. “എന്നെ ആരും വിളിച്ചിട്ടില്ല” എന്ന് ജോയന്റ് കമ്മീഷണർ അനീഷ് രാജൻ പറയുന്നു. അനീഷ് രാജനെതിരെ BJP പ്രസിഡണ്ട് […]

Kerala

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ശബരിമല വിമാനത്തവാളത്തിലെ കൺസൽട്ടൻയിയിലും അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി കണ്ടെത്തുന്നതിന് മുൻപ് എന്തിനു കരാർ നൽകിയെന്നും,കമ്പനിയുടെ പ്രവർത്തനം സംശയാസ്പതമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു മുഖ്യമന്ത്രി രാജി വെക്കുകയെന്ന മുദ്രവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ കോൺഗ്രസ് ജന പ്രതിനിധികളും കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തദ്ദേശ വകുപ്പിന് കീഴിലുള്ള കോൺഗ്രസ് ജന പ്രതിനിധികളെയും പ്രവർത്തകരെയും […]

Kerala

എം ശിവശങ്കറിനെ എൻ ഐ എയുടെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു

  • 27th July 2020
  • 0 Comments

കൊച്ചി : നയതന്ത്ര ബാഗേജിൽ സ്വർണക്കടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെത്തിച്ചു. ഒൻപത് മണിക്ക് ശേഷമാണ് കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചേർന്നത്. എഎൻഐയുടെ പ്രത്യേക സംഘം ഇന്നലെ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിയിരുന്നു. എൻഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘവും കസ്റ്റസും ചോദ്യം ചെയ്യലിൽ ഭാഗമാകും. സ്വർണ്ണ കടത്ത് കേസിലെ പ്രതികളുമായി ഇടപെടലുകൾ നടത്തിയതായുള്ള സൂചനയെ തുടർന്നാണ് നിലവിലെ ചോദ്യം ചെയ്യൽ. […]

News

എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ.

  • 25th July 2020
  • 0 Comments

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിചതയാണ് സൂചന. രണ്ടിടത്ത് ശിവശങ്കറിന്റെ പ്രതികൾക്കൊപ്പം സാന്നിധ്യമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്താന്‍ ശിവശങ്കറിന് എന്‍.ഐ.എ നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് ഇത്തരം സൂചനകൾ പുറത്ത് വരുന്നത്

Kerala

ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ്

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ‌ സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ്. പ്രതിയുടെ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ നോട്ടീസ് പതിച്ചു. നേരത്തെ ദുബായിൽ അറസ്റ്റ് ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇയാളെ യു എ ഇ നാട് കടത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായതായി യുഎഇ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. നാളെ പ്രതിയെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്ത് എത്തിയ ഉടനെ അറസ്റ്റ് രേഖപ്പെടുത്തും. എഫ്ഐആറിൽ പേരിൽ ഉണ്ടായ […]

Kerala

സ്വർണ്ണക്കടത്ത് ഒരാൾ കൂടി അറസ്റ്റിൽ

  • 22nd July 2020
  • 0 Comments

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ‌ സ്വർണം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കസ്റ്റംസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട്‌ പുളിക്കത്ത്‌ വീട്ടിൽ ഹംസത്ത്‌ അബ്‌ദുസലാമാണ് അറസ്റ്റിലായത് നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഹംസത്ത്‌ അബ്ദുസലാം. കേസിൽ എൻ ഐ എ യും കസ്റ്റംസും അന്വേഷണം ശക്തമായി തുടരുകയാണ്

Kerala

ഡ്രീം കേരളയിൽ നിന്നും ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

  • 20th July 2020
  • 0 Comments

തിരുവനന്തപുരം : സർക്കാരിന്റെ ഡ്രീം കേരളാ’ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് നടപടി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു ഡ്രീം കേരളാ പദ്ധതി. അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്. സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ ഫരീദിനായി സിനിമയിൽ പണം നൽകിയിരുന്നത് അരുൺ […]

error: Protected Content !!