National News

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; മനുഷ്യത്വരഹിതമെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി

  • 20th July 2023
  • 0 Comments

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ മനുഷ്യത്വരഹിതവും അപലപനീയവുമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായി സംസാരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചതായും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) പറഞ്ഞു. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു […]

National News

രാഹുൽ ഗാന്ധി ഗൗതം അദാനിയെ എതിർക്കുന്നു, പിന്നെ എന്തുകൊണ്ടാണ് സോണിയ ഗാന്ധിയുടെ മരുമകൻ അദാനിയുടെ കൈപിടിച്ച് നിൽക്കുന്നത് ; സ്‌മൃതി ഇറാനി

  • 28th March 2023
  • 0 Comments

അദാനി വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും അദാനിയെ എതിർക്കുന്നു, പിന്നെ എന്തുകൊണ്ടാണ് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര അദാനിയുടെ കൈപിടിച്ച് നിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.റോബർട്ട് വദ്രയും അദാനിയും തമ്മിലുള്ള 2009 ലെ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം. നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധിക്കുള്ള വിദ്വേഷം അദ്ദേഹത്തിന്റെ യുകെ പര്യടനത്തിൽ പ്രകടമായിരുന്നുവെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി ഒബിസി […]

National News

പത്താൻ വിവാദം’സ്മൃതി ഇറാനിയുടെ മിസ് ഇന്ത്യ വീഡിയോയുടെ പേരില്‍ ട്വിറ്ററിൽ പോര്

  • 17th December 2022
  • 0 Comments

ഷാരൂഖ് ഖാൻ ചിത്രം ‘പത്താനിലെ ‘ബേഷരം റംഗ്’ എന്ന ​ഗാനരം​ഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ്.ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുൻപ് കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത തിരിച്ചടിച്ചത്.ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിന് മറുപടിയായിട്ടായിരുന്നു റിജു ദത്തയുടെ മറുപടി. At […]

National News

സ്മൃതി ഇറാനിക്കെതിരായ ട്വീറ്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണം;കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി

  • 29th July 2022
  • 0 Comments

സ്മൃതി ഇറാനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി.കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിര്‍ദേശം. സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് പോസ്റ്റ് നീക്കാൻ ആവശ്യപ്പെട്ടത്.സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു.കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള […]

National News

പാചക വാതക- ഇന്ധന വില വർധനവ് ; വിമാനത്തിൽ വെച്ച് തർക്കിച്ച് മഹിളാ കോൺഗ്രസ് നേതാവും സ്‌മൃതി ഇറാനിയും

  • 10th April 2022
  • 0 Comments

പാചക വാതക – ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം കര കടന്ന് ആകാശത്തെത്തിച്ച് കോൺഗ്രസ്. വിമാന യാത്രക്കിടെ മഹിളാ കോൺഗ്രസ് നേതാവും സ്‌മൃതി ഇറാനിയും തമ്മിലുള്ള തർക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നേർക്ക് നേർ ഏറ്റുമുട്ടിയത്. എൽ പി ജി സിലിണ്ടറിന്റെ വില വർദ്ധനവിനെ കുറിച്ച് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് നേത മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. എന്നാൽ മന്ത്രി […]

National News

രാഹുല്‍ ഗാന്ധിയുടെ കുടുംബം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ എ ടി എം പോലെ ഉപയോഗിച്ചു സ്‌മൃതി ഇറാനി

  • 19th February 2022
  • 0 Comments

കോണ്‍ഗ്രസിനുനേരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സ്മൃതി വിമർശനവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ കുടുംബം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ എ ടി എം പോലെ ഉപയോഗിച്ചെന്നാണ് സ്മൃതി ഇറാനി ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി മണിപ്പൂരിലെ കര്‍ഷകരോടൊപ്പം നില്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചത് കര്‍ഷകരെ തുണച്ചതായി പ്രചരണത്തിനിടെ സ്മൃതി ഇറാനി പറഞ്ഞു. 11 കോടി […]

error: Protected Content !!