‘ധ്യാനിന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന അച്ഛൻ ‘ ശ്രീനിവാസനെ കുറിച്ച് സ്മിനു സിജോ
മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്ന നടനാണ് ശ്രീനിവാസൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം അഭിനേതാവിനെക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തും ആണെന്ന് ഈ നീണ്ട വർഷങ്ങളിലായി തെളിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ അതിജീവിച്ചു ആരോഗ്യവാനായി തിരിച്ചു വരുന്ന വേളയിലാണ് ശ്രീനിവാസൻ ഇപ്പോൾ. ഈ അവസരത്തിൽ നടി സ്മിനു സിജോ പങ്കുവച്ച പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീനിവാസനെ വീട്ടിൽ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു നടി. […]
