സ്മൃതി മന്ദനയും പൂനം റാവത്തും തകർത്താടി; ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. 9 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 157 റൺസിനു പുറത്തായപ്പോൾ ഇന്ത്യ 28.4 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി സ്മൃതി മന്ദന (80), പൂനം റാവത്ത് (62) എന്നിവർ പുറത്താവാതെ നിന്നു. ജയത്തോടെ ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മിതാലി രാജിൻ്റെ […]
