ഹിമാചല്‍ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തില്‍ ഖാലിസ്ഥാന്‍ പതാകകള്‍, അന്വേഷണം ആരംഭിച്ചു
ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തില്‍ ഖാലിസ്ഥാന്‍ പതാകകള്‍ സ്ഥാപിക്കുകയും, ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ കുറിച്ചിടുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമം. ‘താപിവനിലെ സംസ്ഥാന നിയമസഭയുടെ ഗേറ്റില്‍ ചില അക്രമികള്‍ അഞ്ചോ ആറോ ഖാലിസ്ഥാനി പതാകകള്‍ സ്ഥാപിക്കുകയും ചുവരില്‍ ഖലിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. പതാകകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ നീക്കം ചെയ്യുകയും ചെയ്തു. പോലീസ് കേസെടുത്തു. […]
