ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ടു; യുവാവ് അറസ്റ്റില്‍
ബെംഗളൂരു റായ്ച്ചൂരിലെ സിരിവാരയില്‍ ടിപ്പു സുല്‍ത്താന്റെ ഛായാചിത്രത്തില്‍ ചെരിപ്പുമാലയിട്ടു യുവാവ് അറസ്റ്റില്‍. സിരിവാര സ്വദേശി ആകാശ് തല്‍വാറാണ് (23) അറസ്റ്റിലായത്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആകാശ് ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.