Local

ജീര്‍ണിച്ച സ്ലാബ് പൊട്ടിയതില്‍ സഹായവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

  • 30th September 2019
  • 0 Comments

കുന്നമംഗലം: കുന്നമംഗലം മത്സ്യ മാര്‍ക്കറ്റിന് സമീപത്തുള്ള നടപ്പാതയിലെ ജീര്‍ണ്ണിച്ച സ്‌ളാബ് പൊട്ടിയതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി താല്‍ക്കാലികമായി സൗകര്യം ചെയ്ത് കൊടുത്തു. സ്ലാബ് പൊട്ടിയതിന് ശേഷം നാല് ദിവസമായി ഇതുവഴിയുള്ള ജനങ്ങളുടെ സഞ്ചാരത്തിന് തടസ്സമായിരുന്നു. തുടര്‍ന്ന് ടീം വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി നടപ്പാതക്ക് വേണ്ടി സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ടീം വെല്‍ഫെയര്‍ കുന്നമംഗലം മണ്ഡലം കണ്‍വീനര്‍ ഇപി.ഉമര്‍, സെക്രട്ടറി എന്‍. ജാബിര്‍, മേലേടത്ത് സലീം, എംസി മജീദ്, എന്നിവര്‍ നേതൃത്വം നല്‍കി.

error: Protected Content !!