രണ്ടു വര്‍ഷം അടച്ചിട്ടിരുന്ന ഫ്‌ളാറ്റിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അഞ്ചു മാസം മുൻപ് മരണപ്പെട്ട സ്ത്രീയുടേതെന്ന് സ്ഥിരീകരണം
രണ്ടു വർഷം അടച്ചിട്ടിരുന്ന ഫ്ലാറ്റിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. അഞ്ചു മാസം മുന്‍പെങ്കിലും മരണപ്പെട്ട ഒരു സ്ത്രീയുടേതാണ് അസ്ഥികൂടമെന്ന് കൊല്‍ക്കത്ത ബിധാനഗര്‍ പൊലീസ് അറിയിച്ചു. കൊല നടത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഡ്രമ്മില്‍ തള്ളിയതായാണ് വിലയിരുത്തലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിൽ, മഹാരാഷ്ട്ര സ്വദേശി അമിത് എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.വര്‍ഷങ്ങള്‍ മുന്‍പ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ അടുത്ത പരിചയക്കാരനാണ് അമിത്. […]
