News Sports

ക്രിക്കറ്റ് താരങ്ങൾ വെയിൽ കൊള്ളുന്നത് ശ്രദ്ധിക്കണം; ചര്‍മാര്‍ബുദ ബാധിതനെന്ന് വെളിപ്പെടുത്തി സാം ബില്ലിങ്‌സ്

ചർമാർബുദ ബാധിതനെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സ്. അസുഖവുമായി പൊരുതുകയാണെന്നും വെയിലത്ത് കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങെ കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന്‍ വ്യക്തമാക്കി. നെഞ്ചിലെ മെലാനോമ നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം ശസ്ത്രക്രിയകള്‍ക്ക് താരം വിധേയനായിരുന്നു. അര്‍ബുദമാണെന്ന് കണ്ടെത്തിയ ശേഷം ക്രിക്കറ്റിനോടുള്ള കാഴ്ച്ചപ്പാട് തന്നെ മാറിയെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സാം ബില്ലിങ്‌സ് പറയുന്നു. ‘ജന്മനാടായ കെന്റില്‍ നടത്തിയ പതിവുപരിശോധനയ്ക്കിടെയാണ് രോഗം കണ്ടെത്തിയത്. നെഞ്ചില്‍ .066 മില്ലിമീറ്റര്‍ […]

error: Protected Content !!