‘സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്’ സമാപന സമ്മേളനം മുഖ്യമന്തി ഉദ്‌ഘാടനം ചെയ്തു
കൊച്ചി: സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് വെള്ളിയാഴ്ചയായിരുന്നു തുടക്കം. 2025-–26 അധ്യയനവര്‍ഷത്തില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കെങ്കിലും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ തൊഴില്‍ നല്‍കുന്നതിനായി വിവിധ കമ്പനികളുമായി താല്‍പ്പര്യപത്രം ഒപ്പുവെച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണിത്. ആദ്യദിനം […]
