എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ.
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിചതയാണ് സൂചന. രണ്ടിടത്ത് ശിവശങ്കറിന്റെ പ്രതികൾക്കൊപ്പം സാന്നിധ്യമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്താന്‍ ശിവശങ്കറിന് എന്‍.ഐ.എ നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് ഇത്തരം സൂചനകൾ പുറത്ത് വരുന്നത്