‘സര്‍, മാഡം വിളി’ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന്
ലിംഗ വത്യസമില്ലാതെ സർ, മാഡം വിളിയിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ എന്നായിരുന്നു ബാലാവകാശ കമ്മിഷന്റെ വിലയിരുത്തൽ. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താൻ കഴിയുമെന്നും ടീച്ചർ വിളി മറ്റൊന്നിനും തുല്യമാവില്ലെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.






