വിവാദങ്ങത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നം; വി ശിവൻകുട്ടി
മാമുക്കോയയുടെ മരണാനന്തര ചടങ്ങിൽ മലയാള സിനിമാ താരങ്ങൾ പങ്കെടുത്തില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി വി ശിവൻ കുട്ടി. വിവാദത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നമാണെന്ന് മന്ത്രി പറഞ്ഞു. ആരൊക്കെ ചടങ്ങിന് വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മരണം ഉണ്ടാവുമ്പോൾ വരണമോ എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണെന്നും മാമുക്കോയ തികഞ്ഞ മതേതര വാദിയായ നടനാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. താരങ്ങൾ വരാത്തതിൽ പരാതി ഇല്ലെന്നായിരുന്നു മാമുക്കോയയുടെ മക്കൾ പ്രതികരിച്ചത്. വിദേശത്തുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ച് […]