സാമൂഹിക അകലം പാലിച്ച് സർവീസ് നടത്താൻ സാധിക്കില്ല : ബസ്സുടമകൾ
തിരുവനന്തപുരം : ലോക്ക് ഡൗൺ അവസാനിച്ചാലും പ്രൈവറ്റ് ബസ്സുകൾ നിരത്തിൽ ഇറക്കാൻ സാധിക്കില്ലെന്ന് ബസ്സ് ഉടമകൾ. കോറോണക്ക് മുൻപ് തന്നെ നഷ്ടത്തിൽ സർവീസുകൾ നടത്തി വരികയാണെന്നും സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള യാത്ര സാധ്യമല്ലെന്നുമാണ് ബസ്സുടമകൾ പറയുന്നത്. ഇതിനെ തുടർന്ന് ബസ്സുടമകൾ സർക്കാരിന് സ്റ്റോപ്പ്പേജിന് അപേക്ഷ നൽകി. വരുന്ന മൂന്നു മാസത്തേക്ക് വാഹനങ്ങൾ നിരത്തിലിറക്കാൻ സാധ്യമല്ലായെന്നും രണ്ടു പേർ ഇരിക്കേണ്ട സീറ്റിൽ ഒരാൾ യാത്ര ചെയ്യാൻ പാടുള്ളു എന്ന നിലപാടും വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമെന്നും അപേക്ഷയിൽ […]