Kerala News

കോവിഡ് കാലത്ത് മിനിമം ചാര്‍ജ് മുപ്പത് രൂപയെങ്കിലുമാക്കണം; ദുരിതം താങ്ങാനാവാതെ ഓട്ടോ തൊഴിലാളികള്‍

ഈ ലോക്ക് ഡൌൺ കാലത്ത് ദുരിതമനുഭവിക്കുകയാണ് കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കോവിഡ് കാലത്ത് മിനിമം ചാർജ് മുപ്പത് രൂപ്കയാക്കി മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം. നിലവിൽ ബസ്സുകൾ ഹൃസ്വ ദൂര സെർവീസുകൾ ആരംഭിച്ചത് മിനിമം ടിക്കറ്റ് തുക വർധിപ്പിച്ച ശേഷമാണ് പക്ഷെ നിലവിൽ ഈ മേഖലയും നഷ്ടത്തിൽ ഓടുകയാണ്. സാധാരണക്കാരന്റെ വാഹനം എന്നു പറയുന്ന ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരാണ്. അന്നന്നത്തെ ജീവിതം മുന്നോണ്ട് കൊണ്ടുപോവാനായി കഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികളാണ് കോവിഡ് കാലത്ത് […]

Kerala News

സുരക്ഷയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതി തുടങ്ങി

തിരുവന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ മാറ്റിവെച്ച പരീക്ഷകൾ പുനഃരാരംഭിച്ചു. വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം എസ് എസ് എൽ സി പരീക്ഷകൾക്ക് തുടക്കമാകും. കോവിഡ് പാശ്ചാത്തലത്തിൽ നിർത്തി വെച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ കഴിഞ്ഞ രണ്ടു മാസത്തിനു ശേഷമാണ് ആരംഭിക്കുന്നത്. മേയ് 26 മുതല്‍ മേയ് 30 വരെയാണ് പരീക്ഷകള്‍. വിദ്യാർത്ഥികൾക്ക് പൂർണ സുരക്ഷ ഉറപ്പു വരുത്തിയാണ് പരീക്ഷ നടപടികൾ ആരംഭിച്ചത്. വിദ്യാർത്ഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയും, വിദ്യാലയത്തിന്റെ […]

Kerala News

കുന്ദമംഗലം ന്യൂസ് ഡോട് കോം പരമ്പര രണ്ടാം ഭാഗം ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” പ്രമുഖ മാധ്യമ പ്രവർത്തകർ സംസാരിക്കുന്നു

സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരമ്പരയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണിത്. ഈ പരിപാടിക്കായി ഞങ്ങളോട് സഹകരിച്ച മുഴുവൻ മാധ്യമ പ്രവർത്തകർക്കും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ നന്ദി അറിയിക്കുന്നു. ഇന്ന് ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” എന്ന വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ്, ജന്മഭൂമി എഡിറ്റർ കെ […]

Kerala Local

തെക്കൻ കേരളത്തിൽ കനത്ത മഴ ഏഴ് ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ. റോഡുകളിൽ വെള്ളം കയറി വാഹന കാൽ നട യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ എഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് സൂചന. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന […]

Local News

ദുരിതകാലത്തെ നേരിടാൻ സഹായ ഹസ്തവുമായി പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻ പൊയ്യയിൽ

കുന്ദമംഗലം: കൊറോണ ഭീതിയിൽ ലോക്ക്ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ നാടനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നാനൂറില്പരം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തുകൊണ്ട് പൊയ്യയിൽ – പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. സമീപ പ്രദേശങ്ങളായ പണിക്കരങ്ങാടി, തീക്കുനി, കക്കോട്ടിരി, പൊയ്യ എന്നിവിടങ്ങളിലെ വീടുകളിലാണ് പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻന്റെ സന്നദ്ധപ്രവർത്തകർ പച്ചക്കറികിറ്റുകൾ വിതരണം ചെയ്തത്. സെക്രട്ടറി ശ്രീ. മഹേന്ദ്രൻ. പി. എം അധ്യക്ഷനായ ചടങ്ങിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ. പ്രഭാകരൻ ചെറിയേരി പച്ചക്കറികിറ്റുകളുടെ വിതരണോൽഘാടനം നിർവഹിച്ചു. വിതരണപ്രവർത്തനങ്ങൾക്ക് റെസിഡന്റ്‌സ് […]

Kerala News

മാലിദ്വീപില്‍ നിന്നും രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി കപ്പൽ “മഗർ” നാളെ കൊച്ചിയിലെത്തും

എറണാകുളം: പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. നാളെ മാലിദ്വീപില്‍ നിന്നുമുള്ള മലയാളികളെ കപ്പൽ മാർഗ്ഗം കൊച്ചിയിലെത്തിക്കും . ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടി കൊച്ചി തുറമുഖത്തെത്തും. കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് അടുത്ത കപ്പലും പുറപ്പെടുന്നത്. ഇത്തവണ മുന്നൂറോളം പേരാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയാവുന്നത്. ഈ […]

Kerala News

കരിപ്പൂരിൽ ഇന്ന് 184 പ്രവാസികൾ പറന്നിറങ്ങും 67 പേർ കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് : കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസി മലയാളികൾ മടങ്ങി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 12.20 ഓടെ എത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഇതില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് […]

Kerala News

മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ ക്വാറന്റീനിൽ പുനരാലോചന

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിയുന്ന വരെ സംസ്ഥാനത്ത് മദ്യ വില്പന നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ചർച്ചയ്‌ക്കൊടുവിലാണ് ഈ നിലപാടിൽ എത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപകടകരമായ രീതിയിലാണ് മദ്യശാലകൾ തുറന്നതിന്റെ ഭാഗമായി ഉണ്ടായിരുന്നത്. നീണ്ട വരികളും സാമൂഹിക അകലം പാലിക്കാതെ ഉള്ള ലംഘനവും വൻ അപകടം ഉണ്ടാക്കുമെന്നാണ് കണക്കുകകൾ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ കാര്യത്തിൽ സർക്കാർ പുനരാലോചന. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ […]

News

കോഴിക്കോട് കനത്ത സുരക്ഷ

കോഴിക്കോട് : തമിഴ് നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇദ്ദേഹത്തെ പാർപ്പിച്ച അഗതി മന്ദിരത്തിലെ 90 പേരെയും കോറന്റൈൻ ചെയ്തു കഴിഞ്ഞു. തമിഴ് നാട് സ്വദേശിയെ സുരക്ഷിത മേഖലയിലേക്ക് എത്തിച്ച സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ സി ഐയും നിലവിൽ നിരീക്ഷണത്തിലാണ് . ഇദ്ദേഹം മാധ്യമ പ്രവർത്തകർ അടക്കം പലരുമായി ബന്ധപ്പെട്ടിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് സമീപത്തെ സ്കൂളിൽ ആരംഭിച്ച അഗതി കേന്ദ്രം ജില്ലാ ഭരണകൂടം കോവിഡ് […]

International Kerala News

ഹൃദയം തൊട്ടറിഞ്ഞ് യു എ ഇ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ്

യു എ ഇ : കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം കുറിപ്പ് വൈറലായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലയത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് കുറിപ്പ് തയ്യാറാക്കിയത് 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സഹായത്തിനെത്തിയ വ്യക്തിയ്ക്ക് ആവിശ്യമായ ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകിയ ജമാൽ എന്ന വ്യക്തിയോട് നന്ദി പ്രകടനം നടത്തവേ കുടുംബംഗങ്ങൾക്ക് ജമാൽ […]

error: Protected Content !!