Kerala News

ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് യെച്ചൂരി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്ന് യെച്ചൂരി സൂചിപ്പിച്ചു. എന്ത് തീരുമാനമെടുക്കണമെന്ന് കെ വി തോമസിന് അറിയാം. പാര്‍ട്ടിയില്‍ വരാന്‍ ആര് താത്പര്യം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടാണ് […]

Kerala News

മൂന്നാം തവണയും സീതാറാം യെച്ചൂരി

  • 10th April 2022
  • 0 Comments

സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഐഎം ജനറല്‍ സെക്രട്ടറിയാവുന്നത്. അവസാനം വരെ ഉയര്‍ന്നു കേട്ടിരുന്ന എസ് രാമചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയായിരുന്നു അന്ന് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ടേമിലും യെച്ചൂരിക്ക് അവസരം നിഷേധിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നു. 2014 ലോക്‌സഭാ […]

Kerala News

ഡല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യെച്ചൂരിക്ക് പോലും പേടിയെന്ന് വി ഡി സതീശൻ

  • 9th April 2022
  • 0 Comments

ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്ന സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ദേശീയ നേതൃത്വത്തിന് സ്വന്തമായി അഭിപ്രായ പ്രകടനം നടത്താന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന പാര്‍ട്ടി കോണ്‍ഗ്രസായാകും സി.പി.എം ചരിത്രത്തില്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തപ്പെടാന്‍ പോകുന്നതെന്നും വി ഡി സതീശൻ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു ഡല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യെച്ചൂരിക്ക് പോലും പേടിയാണ്. ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തി ബി.ജെ.പിയുമായി ചേര്‍ന്നുള്ള ബന്ധത്തിന്റെ അജണ്ടയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ സി.പി.എം നേതൃത്വവും പിണറായി […]

Kerala News

മുബൈ – അഹമ്മദാബാദ് അതിവേഗ റെയില്‍വെയെഎതിര്‍ക്കുന്ന സി.പി.എം, സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെ;സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

  • 5th April 2022
  • 0 Comments

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത് പക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല. പാരിസ്ഥിതികമായും […]

National News

പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം;വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് യച്ചൂരി

  • 18th December 2021
  • 0 Comments

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ സിപിഎം.പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമർശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്.കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് രാജ്യത്ത് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ […]

National News

കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ സംഭവം രാജ്യത്തിന് തന്നെ അപമാനകരം; സീതാറാം യെച്ചൂരി

  • 20th July 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ സംഭവം രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വകാര്യതയ്ക്ക് ഉള്ള അവകാശ ലംഘനമാണിതെന്നും മോദി സര്‍ക്കാരിന്‍രെ ചാരപ്രവര്‍ത്തനത്തെ സിപിഐഎം അപലപിക്കുന്നുവെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. നിയമ വിരുദ്ധമായ നടപടി ആണ് പൗരാവകാശത്തെ വെല്ലുവിളിക്കുന്നത്. എന്തിനാണ് പെഗാസസ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായി. നേരത്തെയും ചോര്‍ത്തല്‍ ഉണ്ടായതായി 2019ല്‍ ഇടതുപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. സ്വകാര്യതയ്ക്ക് ഉള്ള അവകാശ ലംഘനം ആണ് ഇത്. ഇത് വരെയും പേഗാസസ് ഉപയോഗം പരസ്യമായി […]

error: Protected Content !!