കൊച്ചു കൂട്ടുകാരൊടൊപ്പം ശിശുദിനാഘോഷം നടത്തി
മടവൂര്‍: ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും മടവൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ശിശുദിനാഘോഷം ‘കൊച്ചു കൂട്ടുകാരോടൊപ്പം’ നടത്തി. പഞ്ചായത്തിലെ വിവിധ അംഗനവാടിയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നിറം കൊടുക്കല്‍ മത്സരം എന്നിവ നടത്തി. നെഹ്‌റുവിന്റെ സ്‌നേഹ സന്ദേശങ്ങളുയര്‍ത്തിയ ചടങ്ങ് മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീന മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബൈത്തുല്‍ ഇസ്സ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. […]
