വനിതാ ശിശു ക്ഷേമ വകുപ്പ് സ്ഥാപനങ്ങളിൽ അസാപ് പദ്ധതി തുടങ്ങുന്നു
കോഴിക്കോട് : വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം പദ്ധതി സാമൂഹ്യനീതി കോംപ്ലക്സിൽ ആരംഭിച്ചു. പരിശീലന പദ്ധതിയുടെ ഉദ്‌ഘാടനം ഗവണ്മെന്റ് ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഓഡിറ്റോറിയത്തിൽ എ. പ്രദീപ് കുമാർ എം.എൽ.എ നിർവഹിച്ചു . […]