Kerala News

സിസ്റ്റർ ലൂസി നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മഠത്തിൽ തുടരാം; കോടതി

  • 13th August 2021
  • 0 Comments

സഭയിൽ നിന്ന്​ പുറത്താക്കിയതിനെതിരായി സിസ്റ്റർ ലൂസി നൽകിയ ഹരജിയിൽ അന്തിമവിധി വരുന്നത്​ വരെ മഠത്തിൽ തന്നെ തുടരാമെന്ന്​ മാനന്തവാടി മുൻസിഫ്​ കോടതി വ്യക്​തമാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണ്​ ഉണ്ടായതെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ ഹൈകോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിറക്കാനാവാല്ലെന്നായിരുന്നു ഹൈകോടതി നിലപാട്​. എന്നാൽ മഠത്തിൽ താമസിക്കു​േമ്പാൾ ലൂസി കളപ്പുര​ക്ക് സുരക്ഷയൊരുക്കാൻ നിർദേശിക്കാനാവില്ലെന്നും​ കോടതി വ്യക്​തമാക്കിയിരുന്നു. മഠത്തില്‍ താമസിക്കുന്നതിന്​ പൊലീ […]

Kerala News

സിസ്റ്റർ ലൂസിയുടെ ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി

  • 22nd July 2021
  • 0 Comments

മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി. ഇപ്പോൾ താമസിക്കുന്ന വയനാട്ടിലെ കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകി. കോൺവെന്‍റിൽ നിന്ന് ഇറങ്ങിപ്പോകാൻ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല.കോൺവെന്‍റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള സിസ്റ്റർ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിൽ നൽകാനും ഹൈക്കോടതി നിർദേശിച്ചു. കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹർജി എത്രയും വേഗം തീർപ്പാക്കാനും മുൻസിഫ് കോടതിയോട് ആവശ്യപ്പെട്ടു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു […]

Kerala News

കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം; സിസ്റ്റർ ലൂസി കളപ്പുര സ്വയം വാദിക്കും

  • 14th July 2021
  • 0 Comments

കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം. സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അവർ സ്വയം വാദിക്കും. കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസ കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ […]

error: Protected Content !!