Kerala News

സജീഷും പ്രതിഭയും വിവാഹിതരായി;റിതുലിനും സിദ്ധാർഥിനും അമ്മ തണല്‍

  • 29th August 2022
  • 0 Comments

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനായി. വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരുന്നു. 2018-ൽ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു. പന്നിക്കോട്ടൂർ പി.എച്ച്.സി.യിൽ ക്ലാർക്കാണിപ്പോൾ. ആരോഗ്യമന്ത്രി വീണാ ജോർജ് വിവാഹത്തിന് ആശംസകളറിയിച്ചു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേർന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കൾക്ക് സന്തോഷം […]

Kerala News

ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്; ആശംസകള്‍ നേര്‍ന്ന് ശൈലജ ടീച്ചര്‍

  • 26th August 2022
  • 0 Comments

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നതിലെ സന്തോഷം പങ്കുവെച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം- ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്.കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസില്‍ വേദനിക്കുന്നൊരോര്‍മയാണ്. ലിനിയുടെ […]

Kerala News

സിസ്റ്റർ ലിനിയുടെ മക്കള്‍ക്ക് ഇനി പുതിയ അമ്മ;വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് ഭർത്താവ് സജീഷ്

  • 25th August 2022
  • 0 Comments

സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്നു.വീണ്ടും വിവാഹിതനാകുന്ന വിവരം സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.ഈ ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ വിവാഹിതരാവുകയാണെന്നും ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു.സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് […]

Kerala News

സിസ്റ്റര്‍ ലിനി , നൊമ്പരപ്പെടുത്തുന്ന ത്യാഗത്തിന് ഇന്നേക്ക് നാലാണ്ട്

സിസ്റ്റര്‍ ലിനി, മലയാളികളുടെ മനസ്സിലെ ദീപ്ത സ്മരണയായി മാറിയിട്ട് ഇന്നേക്ക് നാലാണ്ട്. നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമുക്ക് പ്രണാമമര്‍പ്പിക്കാം. സ്വജീവന്‍ ത്വജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വര്‍ത്ഥമാക്കിയ ലിനിയുടെ ഓര്‍മ്മകള്‍ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ. […]

Kerala News

‘അവരുടെ ത്യാഗത്തിന് മുന്നിൽ കേരളം കടപ്പെട്ടിരിക്കുന്നു’;സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്. ലിനിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് കുറിപ്പിലൂടെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ ലിനിയുടെ സ്മരണകൾ പങ്കുവെച്ചത്. നിപ്പാ മഹാമാരിയ്ക്കു മുൻപിൽ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തതെന്ന് പിണറായി വിജയൻ പറഞ്ഞു. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് […]

error: Protected Content !!