സിസോദിയയുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
മദ്യനയക്കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. കത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിണറായിക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് […]