മനീഷ് സിസോദിയയുടെ അറസ്റ്റ്; പ്രതിഷേധ ചൂടിൽ ഡൽഹി
മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹിയിലെ ബി ജെ പി ഓഫീസുകൾക്ക് മുൻപിൽ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാപക പ്രതിഷേധം. ഓഫിസിന് മുന്നിൽ പോലീസുമായി തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ എഎപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് സമീപത്ത് 144പ്രഖ്യാപിക്കുകയും ബിജെപി ആസ്ഥാനവും എഎപി ഓഫീസും സ്ഥിതി ചെയ്യുന്ന ഡിഡിയു മാര്‍ഗിലേക്കുളള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തെ […]