ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് അവസാനിപ്പിക്കാം, സ്വാധീനിക്കാന്‍ ശ്രമം, തലവെട്ടിയാലും തലകുനിക്കില്ലെന്ന് സിസോദിയ
ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐ, എന്‍ഫോഴ്സെന്റ് ഡയറക്ട്രേറ്റ് കേസുകള്‍ അവസാനിപ്പിക്കാമെന്ന സന്ദേശം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിലൂടെയാണ് സിസോദിയ ഇക്കാര്യം അറിയിച്ചത്. ‘എനിക്ക് ബിജെപിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേരുക. നിങ്ങള്‍ക്കെതിരായ സിബിഐ, ഇ.ഡി.കേസുകള്‍ അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ – സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിചമച്ചതാണെന്ന് ആവര്‍ത്തിച്ച സിസോദിയ നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും വെല്ലുവിളിച്ചു. എന്നാല്‍ തന്നെ പാട്ടിലാക്കാന്‍ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താന്‍ പോകില്ലെന്നും […]