Kerala News

വന്ദേ ഭാരത് സിൽവർ ലൈനിന് ബദലല്ല; കടകം പള്ളി സുരേന്ദ്രൻ

  • 25th April 2023
  • 0 Comments

അതിവേഗ ട്രെയിൻ ആണ് നമ്മുടെ നാടിനാവശ്യമെന്നും വന്ദേ ഭാരത് ഒരിക്കലും സിൽവർ ലൈനിന് ബദലാകില്ലെന്നും കടകം പള്ളി സുരേന്ദ്രൻ എം എൽ എ. വന്ദേ ഭാരത് വരുന്നതിൽ സന്തോഷമുണ്ടെന്നും ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി ആണെന്നും കടകം പള്ളി പ്രതികരിച്ചു. കേരളത്തിലെ റെയിൽവേ ട്രാക്കിൽ അതി വേഗം ഓടാൻ വന്ദേ ഭാരതിന് കഴിയില്ലെന്നും അവിടെയാണ് സില്‍വര്‍ ലൈനിന്റെ പ്രസക്തി. പ്രധാനമന്ത്രിക്ക് തന്നെ ഇക്കാര്യം മനസിലായിട്ടുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു. 7-8 വേണ്ടേ വന്ദേഭാരതിന് കണ്ണൂരിലെത്താന്‍. പക്ഷേ മൂന്നര […]

Kerala News

സിൽവര്‍ ലൈൻ പദ്ധതി;സ്ഥലം ഏറ്റെടുക്കുന്ന ഓഫീസുകളുടെ കാലാവധി നീട്ടി,മുന്നോട്ട് തന്നെ

  • 7th October 2022
  • 0 Comments

സിൽവര്‍ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥര്‍ക്കാണ് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകിയത്.സ്‌പെഷ്യൽ തഹസിൽദാരുടെ ഓഫീസുമായി ബന്ധപ്പെട്ട പതിനൊന്ന് സ്ഥലമേറ്റെടുക്കൽ യൂണിറ്റുകളുടെ കാലാവധി 18-08-2022ൽ പൂർത്തിയായിരുന്നു. ഇതാണ് പുതിയ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.ഡെപ്യൂട്ടി കളക്ടര്‍ അടക്കം വിവിധ തസ്തികകളിലായി 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്ക് നീട്ടിയത്. മെയ് […]

Kerala News

ഇത്രധികം പ്രശ്‌നങ്ങളുണ്ടാക്കിയത് എന്തിന് ?സിൽവർ ലൈനിൽ സർക്കാരിന് വിമർശനം

  • 26th September 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി.ഡിപിആറിന് കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്ന് ഹൈക്കോടതി ചോദിച്ചു.ഇല്ലാത്തൊരു പദ്ധതിക്ക് വേണ്ടി എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന് കോടതി പരിഹസിച്ചു. പദ്ധതിയുടെ പേരില്‍ ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണ്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും തുടങ്ങിയ ഇടത്തുതന്നെയാണ് ഇപ്പോഴും പദ്ധതി നില്‍ക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നെ സര്‍ക്കാര്‍ ശത്രുവായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ […]

Kerala News

‘സില്‍വര്‍ ലൈന്‍ പദ്ധതി കർണാടകത്തിലേക്ക് ‘കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണ

  • 3rd September 2022
  • 0 Comments

സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി.ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലാണ് ചര്‍ച്ച നടക്കുക.മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക.കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ആദ്യം ഇരു […]

Kerala News

സില്‍വര്‍ ലൈന്‍; പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി, സാമൂഹികാഘാത പഠനം നിര്‍ത്തി, ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍

  • 29th August 2022
  • 0 Comments

സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നും പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും. വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Kerala News

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, സ്വാധീനങ്ങള്‍ക്ക് വഴങ്ങി അനുമതി വൈകിപ്പിക്കുന്നു, കേന്ദ്രം അനുമതി തന്നേ തീരൂവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

  • 23rd August 2022
  • 0 Comments

ഇടത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും ആവശ്യമുള്ള പദ്ധതിയാണിത്. ഇതിന് വേണ്ടി കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരും. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേതീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ […]

Kerala News

സില്‍വര്‍ലൈനിന് ബദല്‍തേടാന്‍ ബിജെപി നേതാക്കള്‍; ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും

  • 27th July 2022
  • 0 Comments

സില്‍വര്‍ ലൈനിന് ബദലായി കേരളത്തിലെ റെയില്‍വെ വികസനം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ബിജെപി. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയാകും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച. കേരളത്തിന് മൂന്നാമത്തെ റെയലില്‍വേ ലൈന്‍ വേണമെന്നാവശ്യം ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിക്കും. നിലവിലുള്ള കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി […]

Kerala News

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധം, ബിജെപി ഇവിടെ സമരം ചെയ്യുമ്പോള്‍ അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കും; മുഖ്യമന്ത്രി

  • 14th June 2022
  • 0 Comments

ഇടതുപക്ഷ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ അവര്‍ മടിച്ച് നില്‍ക്കും. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് […]

Kerala News

സില്‍വര്‍ ലൈന്‍; കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍, അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യം

സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കത്തിലെ ആവശ്യം. ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് കത്തയച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി വി.പി.ജോയി ഇത്തരത്തിലൊരു കത്തയച്ചിരിക്കുന്നത്. സംയുക്ത സര്‍വ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം. 2020 ജൂണ്‍ 17-നാണ് ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ […]

Kerala News

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലുമായി മെട്രോമാന്‍, ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും

സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനു ബദല്‍ നിര്‍ദേശവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതാണ് പദ്ധതിയെന്നും ജനങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും ഇ ശ്രീധരന്‍ അറിയിച്ചു. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പൊന്നാനിയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനുമായി […]

error: Protected Content !!